
ചിത്രത്തെക്കുറിച്ച്
മദ്ധ്യപ്രദേശിലെ കൻഹ നാഷണൽ പാർക്കിൽ നിന്നും ഡേവിഡ് വി രാജു പകർത്തിയതാണ് ഈ ചിത്രം. സ്വന്തം ടെറിട്ടറി നിലനിർത്തുന്നതിൽ കടുവകൾ അതീവ ശ്രദ്ധയുള്ളവരാണ്. സ്വന്തം ടെറിട്ടറിയിൽ മറ്റ് ആൺ കടുവകളെ കയറാൻ സമ്മതിക്കുകയില്ല. സ്വന്തം സാമ്രാജ്യം പല രീതികളിൽ ഇവ അടയാളപ്പെടുത്തും. മൂത്രം പതിപ്പിച്ചും , നഖങ്ങൾ കൊണ്ട് മരങ്ങളിൽ മാന്തിയും ഒക്കെയാണ് സാധാരണ അതിർ അടയാളപ്പെടുത്തുക. ഈ ചിത്രത്തിൽ കാണുന്നത് വേറൊരു കടുവയുടെ ടെരിട്ടറിയിൽ നിന്നും ഓടിക്കപ്പെട്ട ആൺ കടുവ ഓട്ടത്തിനിടയിൽ മരങ്ങളെ ആലിംഗനം ചെയ്ത് കവിളുകളിലെ ഗ്രന്ധികളിൽ നിന്നുള്ള സ്രവം മരത്തിൽ പൂശി മാർക്ക് ചെയ്യുന്നതാണ്.

ഡേവിഡ് വി രാജു
പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും നാച്വറലിസ്റ്റും ഗ്രന്ഥകർത്താവും ആണ് മലയാളിയായ ഡേവിഡ് വി രാജു. തവളകൾ , പാമ്പുകൾ, തുമ്പികൾ, പൂമ്പാറ്റകൾ തുടങ്ങിയവയിൽ നടന്ന നിരവധി ഗവേഷണങ്ങളിൽ ഇദ്ദേഹം കൂടി പങ്കെടുത്തിട്ടുണ്ട്. വടക്കേ ഇന്ത്യയിലെ നാഷനൽ പാർക്കുകളിൽ നാച്വറലിസ്റ്റും ഗൈഡും ആയി വളരെക്കൊല്ലം ജോലി ചെയ്തിട്ടുണ്ട്.ഫോട്ടോഗ്രാഫിക് ഫീൽഡ് ഗൈഡ് – വൈൽഡ് ലൈഫ് ഓഫ് സെന്റ്രൽ ഇന്ത്യ, വൈൽഡ് ലൈഫെ ഓഫ് സൗത്ത് ഇന്ത്യ , കേരളത്തിലെ തുമ്പികൾ തുടങ്ങിയ റെഫറൻസ് ഗ്രന്ഥങ്ങളുടെ കർത്താവാണ്.
ഡേവിഡ് രാജുവിന്റെ ഫോട്ടോഗ്രാഫുകൾ വിക്കിമീഡിയ കോമൺസിൽ ലഭ്യമാണ്. വിക്കിപേജുകൾ സന്ദർശിക്കൂ.
കടുവ ആളൊരു കിടുവയാണ് – വീഡിയോ കാണാം
ലേഖനം വായിക്കാം

Leave a Reply to കെ എൻ രവീന്ദ്രനാഥ് Cancel reply