LUCA @ School

Innovate, Educate, Inspire

ശാസ്ത്രപുരോഗതിയിലെ ഇന്ത്യൻ വഴികൾ

ദേശീയശാസ്ത്രദിനം- ഫെബ്രുവരി 28 കവർസ്റ്റോറി ലേഖനം

മാനവരാശിയുടെ പുരോഗതിയിൽ ഏറ്റവും വലിയ പങ്കുവഹിച്ചിട്ടുള്ളത് ശാസ്ത്രവും സാങ്കേതികവിദ്യകളുമാണ്. ഏതൊക്കെ വിധത്തിൽ? പ്രകൃതിയുടെ സവിശേഷതകളും താളക്രമങ്ങളും മനസ്സിലാക്കി അതിനനുസൃതമായി നമ്മുടെ ജീവിതം ചിട്ടപ്പെടുത്താനാവുന്നു. അനു കൂലമായ ജീവിത സാഹചര്യങ്ങൾ സൃഷ്ടിക്കാൻ പ്രക്യ തിയിൽ ഇടപെടാൻ സഹായിക്കുന്നു. 

മാനവസമൂഹം നേടിയ ഈ വലിയ മുന്നേറ്റത്തിൽ നമ്മുടെ രാജ്യത്തിന്റെ സംഭാവന എത്രയാണ്? ആധുനിക കാലത്ത് ശാസ്ത്രസംഭാവനകൾക്കുള്ള ഏറ്റവും പ്രധാനപ്പെട്ട അംഗീകാരമായി കണക്കാക്കുന്ന നോബൽ സമ്മാനിതരിൽ സി.വി. രാമനുശേഷം ഇന്ത്യയിൽ നിന്ന് ആരും ഉണ്ടാകാത്തത് എന്തുകൊണ്ട്? ശാസ്ത്രരംഗത്ത് എക്കാലത്തും ഇന്ത്യ പിന്നിലായിരുന്നോ? എന്താണ് ഇപ്പോൾ അനുഭവപ്പെടുന്ന പിന്നോക്കാവസ്ഥക്ക് കാരണം? ഇങ്ങനെ നിരവധി ചോദ്യങ്ങൾ ശാസ്ത്രം പഠിക്കുന്ന വിദ്യാർത്ഥികൾ എന്ന നിലയിൽ നിങ്ങളുടെ മനസ്സിനെ അലട്ടുന്നുണ്ടാവണം. 

ഇന്ത്യയുടെ ശാസ്ത്രപാരമ്പര്യത്തെപ്പറ്റി ഒട്ടേറെ അവകാശവാദങ്ങൾ ഇന്നുയർന്നു വരുന്നുണ്ട്. ലോകത്തിന്റെ വൈജ്ഞാനിക തലസ്ഥാനം തന്നെ ഒരു കാലത്ത് ഭാരതമായിരുന്നുവെന്നും തുടർച്ചയായി വന്നു ചേർന്ന വൈദേശികാക്രമണങ്ങളും ഭരണങ്ങളുമാണ് ആ പാരമ്പര്യം നശിപ്പിച്ചത്, മറ്റു നാടുകൾ ശാസ്ത്രപുരോഗതി നേടിയത് തന്നെ ഭാരതത്തിന്റെ പഴയ കാല അറിവുകൾ മോഷ്ടിച്ചാണ് തുടങ്ങിയവയാണവ. ഇവയിലെ നെല്ലും പതിരും വേർതിരിച്ചറിയാൻ ലോകത്തും ഇന്ത്യയിലും ശാസ്ത്രം വളർന്ന വഴികൾ നമ്മൾ മനസ്സിലാക്കണം. 

പ്രകൃതിയെ ചിട്ടയായി നിരീക്ഷിച്ച് മനസ്സിലാക്കാനും അതിന്റെ അടിസ്ഥാനത്തിൽ ഇടപെടാനും തുടങ്ങിയത് കൃഷിയുടെ ആരംഭത്തോടെയാണ്. ഏകദേശം പതിനായിരം വർഷങ്ങൾക്കു മുമ്പാണത്. കൃഷിയോടൊപ്പം സാമൂഹ്യജീവിതവും നാഗരികതയും വളർന്നു. കാലാവസ്ഥയും കാലഗണനയും, വാനനിരീക്ഷണം, ജന്തുസസ്യവിഭാഗങ്ങളെ തരം തിരിച്ച് മനസ്സിലാക്കലും അവയുടെ ജീവിതക്രമം കണ്ടെത്തലും, അളവുകളും ഗണിതക്രിയകളും, രാസവിദ്യയും ലോഹവിദ്യയും, ഇങ്ങനെ പിന്നീട് ശാസ്ത്രത്തിന് അടിത്തറയായി മാറിയ വിജ്ഞാനശാഖകൾ എല്ലാം അക്കാലം മുതലാണ് വളർന്നത്. നിരീക്ഷിച്ചും പ്രവർത്തിച്ച് തെറ്റുകണ്ടെത്തി തിരുത്തിയും മുന്നേറുന്ന രീതിയിലാണ് (Trial and Error Method) അക്കാലത്ത് അറിവ് വളർന്നത്. സ്വാഭാവികമായും വിവിധ ജോലികളിലേർപ്പെട്ട ജനവിഭാഗങ്ങളാണ് ആ രംഗത്തെ അറിവിൻ്റെ സൃഷ്ടാക്കളായി മാറിയത്. യൂഫ്രട്ടീസ്- ടൈഗ്രീസ് തീരത്ത് വളർന്നു പന്തലിച്ച മെസോപൊട്ടേമിയൻ സംസ്കാരം, നൈൽ നദീ സംസ്കാരം, സിന്ധുനദീതടസംസ്കാരം, ചൈനയിലെ മഞ്ഞനദീതീരസംസ്കാരം എന്നിവയാണ് ലോകത്തെ പ്രാചീന നാഗരികതകളിൽ മുഖ്യമായവ. ഇവയിൽ നേരത്തെ സൂചിപ്പിച്ച വിജ്ഞാനമേഖലകളിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സിന്ധുനദീതടത്തിലെ ഹാരപ്പൻ സംസ്കാരം ഏറെ മുന്നിൽ തന്നെയായിരുന്നുവെന്ന് അവിടെ കണ്ടെത്തിയ ചരിത്രാവശിഷ്ടങ്ങൾ തെളിയിക്കുന്നു. എന്നാൽ ആ സംസ്കാരം ബി സി ഇ മുവായിരത്തോടെ വിവിധ കാരണങ്ങളാൽ തകർന്നു പോയി. 

വിജ്ഞാന പുരോഗതിയിൽ പിന്നീട് നിർണ്ണായകമായത് പ്രപഞ്ചത്തെയും പ്രകൃതിയെയും പദാർത്ഥത്തെയും യുക്തിപരമായ ചിന്തയിലൂടെ സമഗ്രമായി മനസ്സാലാക്കാൻ ശ്രമിക്കുന്ന ദർശനങ്ങളുടെ വരവാണ്. ബി സി ഇ രണ്ടായിരം മുതൽ ആരംഭിച്ച ഈ ശ്രമങ്ങൾ ബി സി ഇ അഞ്ഞുറോടെ വളർന്ന് പന്തലിച്ചതായി കാണാം. ഈജിപ്ത്, മെസോപൊട്ടേമിയ, പേർഷ്യ, ഗ്രീസ്, ഇന്ത്യ, ചൈന എന്നിവിടങ്ങളിലെല്ലാം ഇത്തരം ദർശനങ്ങൾ രൂപപ്പെട്ടിരുന്നു. ഗണിതം, വാനശാസ്ത്രം എന്നീ രംഗങ്ങളിലും ഇക്കാലത്ത് വലിയ മുന്നേറ്റമുണ്ടായി. കായികവൃത്തിയിൽ നിന്ന് മുക്തി നേടിയ സമൂഹത്തിലെ വരേണ്യവിഭാഗങ്ങളും പുരോഹിതവർഗ്ഗവു മായിരുന്നു ഇത്തരം വിജ്ഞാനസമ്പാദ നത്തിൽ ഏർപ്പെട്ടത്. അവരിൽ മിക്കവരും ഭൗതികേതര ശക്തികളെ കൂടി വിഭാവനം ചെയ്തുകൊണ്ടാണ് ആശയങ്ങൾ അവതരിപ്പിച്ചത്. എന്നാൽ ഗ്രീസിലെ തത്വചിന്തകർ ഇക്കാര്യത്തിൽ വഴിമാറി ചിന്തിച്ചു. ഭൗതിക പ്രതിഭാസങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ പ്രകൃതിയെയും പ്രപഞ്ചത്തെയും മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും അവർ ശ്രമിച്ചു. പിന്നീട് ആധുനിക ശാസ്ത്ര ത്തിന് തന്നെ സഹായകമായിത്തീർന്ന അറിവ് സമ്പാദനരീതികളും അറിവുകളും അതിലൂടെ അവർ രൂപപ്പെടുത്തി. 

ഇക്കാലയളവിൽ ഭാരതത്തിലും ദർശനങ്ങളിലും കാലഗണന, ഗണിതം തുടങ്ങിയ വിജ്ഞാന മേഖലകളിലും വലിയ പുരോഗതി ഉണ്ടായതായി കാണാം. വൈദികകാലം എന്നാണീ കാലഘട്ടം അറിയപ്പെടുന്നത്. സിന്ധു നദീതടങ്ങളിൽ വളർന്ന ഹാരപ്പൻ സംസ്കാരത്തിൻ്റെ തുടർച്ചയല്ലിത്. മധ്യേഷ്യ യിൽ നിന്ന് എത്തിച്ചേർന്ന ആര്യൻമാർ ഗംഗാസമതലങ്ങളിൽ താമസമുറപ്പിച്ച് സൃഷ്ടിച്ച സംസ്കാരമാണ്. പലതുകൊ ണ്ടും സവിശേഷവും വിചിത്രവുമായിരുന്നു അവരുടെ രീതികൾ. അതിൽ ഏറ്റവും പ്രധാനം ജനങ്ങളെ തൊഴിലിന്റെ അടി സ്ഥാനത്തിൽ വർണ്ണങ്ങളായി വിഭജിച്ച് പണിയെടുക്കുന്ന മഹാഭൂരിപക്ഷം വരുന്ന വിഭാഗത്തെ അറിവിൽ നിന്നും സവർണ്ണ(?)വിഭാഗങ്ങളുമായുള്ള ഇടപഴകലിൽ നിന്നും മാറ്റി നിർത്തിയ ചാതുർവർണ്യമായിരുന്നു. മനുസ്മൃതി പോലുള്ള നിയമ സംഹിതകൾ അക്കാലത്തെ സൃഷ്ടിയാണ്. ഇത്തരം തത്വചിന്താ വിഭാഗങ്ങളും നിയമസംഹിതകളും രൂപപ്പെ ടുത്തിയത് പുരോഹിതവർഗ്ഗ മായ ബ്രാഹ്മണരായിരുന്നു. അതുകൊണ്ട് തന്നെ ആത്മീയതയിലൂന്നിയവയായിരുന്നു അതിലെ പ്രപഞ്ച വ്യാഖ്യാനങ്ങളെല്ലാം. എന്നാൽ മേധാവിത്വം വഹിച്ച ബ്രാഹ്മണ്യത്തെ വെല്ലുവിളിച്ച് ഭൗതിക ജീവിതത്തിലും ദൈവനിരാസ ത്തിലും ഊന്നിയ ചാർവാകം, ബൗദ്ധം, ജൈനം പോലുള്ള ദർശനങ്ങൾ അന്ന് നിലനിന്നിരുന്നു. ഇതിന് സമാന്തരമായി പ്രായോഗിക ജീവിതവുമായി ബന്ധപ്പെട്ട ലോഹവിദ്യ, രാസവിദ്യ, ചികിത്സ തുടങ്ങിയവയെല്ലാം വലിയതോതിൽ മുന്നേറി. അതിന് സംഭാവന നൽകിയ ത് ഏതെങ്കിലും ദർശനമല്ല, ആ രംഗത്ത് പണിയെടുക്കു ന്നവരുടെ അനുഭവത്തിലും നിരീക്ഷണത്തിലുമൂന്നിയ അറിവുകളാണ്. അതിനാൽ വൈദിക/ബ്രാഹ്മണിക് സം സ്കാരത്തിന്റെ ഭാഗമായി ഈ മുന്നേറ്റത്തെ കാണാനാവില്ല. 

സി ഇ നാലാം നൂറ്റാണ്ടോടെ റോമാ ചക്രവർത്തി കോൺസ്റ്റന്റൈയിൻ ക്രിസ്തുമതം സ്വീകരിച്ചു. യൂറോപ്പ് ആകെ വരുതിയിലാക്കിയിരുന്ന റോമൻ ഭരണകൂടം അതേ തുടർന്ന് ക്രിസ്തുമതത്തിന്റെ പ്രചാരകരായതോടെ യൂറോപ്പിൽ ഭൗതികതയിലൂന്നിയ ശാസ്ത്രചിന്തകൾക്ക് കുച്ചു വിലങ്ങിടപ്പെട്ടു. എല്ലാ അറിവുകളും മതഗ്രന്ഥങ്ങളിലും പ്രാചീന തത്വചിന്തകരുംപറ ഞ്ഞുവെച്ചിട്ടുണ്ട് എന്നായിരു ന്നു വിശ്വാസം. സ്വാഭാവിക മായും ഇത് ശാസ്ത്ര പുരോഗ തിയെ തടസ്സപ്പെടുത്തി. 

ഈ വിധം യൂറോപ്പ് ഇരുട്ടിൽ കഴിഞ്ഞ ആയിരത്തോളം വർഷങ്ങളിൽ, അല്പം മന്ദഗതിയിലാണെങ്കിലും ശാസ്ത്ര പുരോഗതിയുണ്ടായത് ഇന്ത്യയിലും അറബിനാടുകളിലുമായിരുന്നു. ആര്യഭട്ടൻ, വരാഹമിഹിരൻ, ബ്രഹ്മഗുപ്തൻ, ഭാസ്കര-1, ഭാസ്കരാചാര്യർ, കേരളക്കരയിൽ ജീവിച്ച സംഗ്രാമ മാധവൻ, നീലകണ്ഠ സോമയാജി തുടങ്ങിയവരെ ല്ലാം ഈ വിധത്തിൽ ശ്രദ്ധേയരാണ്. ജ്യോതിശാസ്ത്രഗണിതം, ജ്യാമിതി, ത്രികോണ മിതി, ബീജഗണിതം, തുടങ്ങി എന്തിന് പതിനെട്ടാം നൂറ്റാണ്ടിൽ മാത്രം യൂറോപ്പിൽ വികസിച്ച കാൽക്കുലസിന്റെ ചില മേഖലകളിൽ പോലും കണ്ടെത്തലുകൾ നടത്തിയ പണ്ഡിതരാണവർ. യൂറോ പ്പിൽ നിന്ന് വ്യത്യസ്തമായി ഭാരതത്തിലെ രാഷ്ട്രീയ സാഹചര്യം ആയിരുന്നു ഈ പുരോഗതിക്ക് അനുകൂലമായ ഘടകം. ചന്ദ്രഗുപ്തമൗര്യന്റെ കാലം മുതൽ ജൈന-ബുദ്ധ ദർശനത്തെ പുല്കിയവരായി രുന്നു ഭാരതത്തിലെ പല ഭര ണകർത്താക്കളും. തമിഴ്‌നാടും കേരളവുമൊഴിച്ചുള്ള പ്രദേശ ങ്ങൾ ആകെ ഏകീകരിച്ച ഭര ണമുണ്ടാക്കിയ അശോക ചക്രവർത്തിയാകട്ടെ ബുദ്ധമ തപ്രചാരകനുമായിരുന്നു. ഇത് ആത്മീയതയിലൂന്നിയ വൈദിക സംസ്കാരത്തിന്റെ സ്വാധീനത്തിൽ കുറവ് വരു ത്താൻ ഇടയാക്കി. എന്നാൽ അപ്പോഴും ശാസ്ത്രം മുടന്തി തന്നെയേ മുന്നേറിയുള്ളു. വർണ്ണവ്യവസ്ഥയും മഹാഭൂരിപക്ഷത്തെ വിജ്ഞാനമേഖ ലകളിൽ നിന്നകറ്റി നിർത്തി യിരുന്ന സാമൂഹ്യ സാഹചര്യവും അതേപടി നിലനി ന്നിരുന്നു എന്നതായിരുന്നു കാരണം. അതിനാൽ ശാസ്ത്രരംഗത്ത് സംഭാവന നല്കാൻ കഴിഞ്ഞവരെല്ലാം തന്നെ സമുഹത്തിന്റെ ഉന്ന തശ്രേണിയിലെ സവർണ്ണവി ഭാഗങ്ങളിൽ നിന്നായിരുന്നു. രണ്ടാമതായി, അറിവിനെ നിഗൂഢമായി വെക്കുകയും കണ്ടെത്തിയ വഴികൾ വിശ ദമായി പ്രതിപാദിക്കാതെ അന്തിമഫലങ്ങൾ മാത്രം കൃ ത്യമായി പറയുന്ന രീതിയായിരുന്നു അന്ന് പ്രചാരത്തിൽ ഉണ്ടായിരുന്നത്. അതിനാൽ അടുത്ത ശിഷ്യഗണങ്ങൾക്ക് മാത്രമേ അത് വ്യാഖ്യാനി ക്കാൻ സാധ്യമായിരുന്നുള്ളു. രചനകളാകട്ടെ എല്ലാം തന്നെ പൗരോഹിത്യ ഭാഷയായ സംസ്കൃതത്തിലുമായിരുന്നു. എട്ടാം നൂറ്റാണ്ടുമുതൽ ശ്രീ ശങ്കരന്റെ സ്വാധീനത്തിൽ ബ്രാഹ്മണിക വേദാന്തചിന്തകൾക്ക് കിട്ടിയ പ്രാമുഖ്യവും ഭക്തിപ്രസ്ഥാനങ്ങളുടെ സഹായത്തോടെ ഹൈന്ദവ ആചാരങ്ങൾക്കും വിശ്വാസ ങ്ങൾക്കും സമൂഹത്തിൽ വേരോട്ടമുണ്ടായതും ശാസ്ത്ര പുരോഗതിക്കനിവാര്യമായ യുക്തിചിന്തയുടെ വളർച്ചക്ക് തടസ്സമായി. മുന്നേറ്റമുണ്ടായ ശാസ്ത്രമേഖലകളാകട്ടെ ഭൗതിക പ്രകൃതിയെ വ്യാഖ്യാ നിക്കുന്നതിനേക്കാൾ ഗണിതം പോലുള്ള ബൗദ്ധിക വ്യായാ മങ്ങളിലും ജ്യോതിശാസ്ത്ര ഗണിതം പോലെ ആചാരങ്ങൾക്ക് ഉപയോഗിക്കാവുന്ന വയിലുമായിരുന്നു. 

പതിനാറാം നൂറ്റാണ്ടോടെ യൂറോപ്പിലാണ് ആധുനിക ശാസ്ത്രം പിറവികൊണ്ടതും മുന്നേറിയതുമെന്ന് നമുക്കറിയാം. അതിനവരെ സഹായിച്ച ഘടകങ്ങൾ എന്തൊക്കെയാണ്? ഒന്നാമതായി പതിനാലാം നൂറ്റാണ്ടു മുതൽ ആരംഭിച്ച നവോത്ഥാനം കല യുടെയും സംസ്കാരത്തിന്റെയും ദർശനങ്ങളുടെയും ശ്രദ്ധ പര ലോകത്തുനിന്ന് ഇഹലോ കത്തിലേക്ക് എത്തിച്ചു. അതി നോടൊപ്പം വളർന്നുവന്ന മതനവീകരണ പ്രസ്ഥാനം ആചാരങ്ങളിലും അനുഷ്ഠാ നങ്ങളിലും കേന്ദ്രീകരിച്ച മത വിശ്വാ സത്തിൽ നിന്ന് മോചനം നേടാൻ ജനങ്ങളെ സഹായിച്ചു. അച്ചടിയന്ത്രത്തിന്റെ കണ്ടെത്തലോടെ അറിവ് വ്യാപകമായി പ്രചരിക്കാൻ പറ്റുന്ന സാഹചര്യമായി. അതുവരെയുള്ള വിജ്ഞാന രേഖകളെല്ലാം പൗരോഹിത്യ ഭാഷയായ ലാറ്റിനിലായിരുന്നു. ഇതിൽ നിന്ന് വ്യത്യസതമായി ജന ങ്ങൾക്ക് അവരുടെ മാതൃഭാ ഷകളിൽ തന്നെ ശാസ്ത്രം വായിച്ചു മനസ്സിലാക്കാൻ അവസരമായി. ശാസ്ത്രവി ജ്ഞാനം നിർമ്മിക്കുന്ന രീതിയിലും മാറ്റങ്ങൾ സംഭവിച്ചു. യുക്തി ചിന്തയിലൂടെ രൂപപ്പെടുത്തുന്ന സ്ഥിരമായ അറിവുകൾക്ക് പകരം പരീക്ഷണങ്ങളിലുടെയും പ്രവർത്തനങ്ങളിലൂടെയും നവീകരിക്കപ്പെടുന്ന ഒന്നായി ശാസ്ത്രം മാറി. അതോടെ നാളതുവരെ രണ്ടു സമാന്തരപാതകളിലായി വികസിച്ച ശാസ്ത്രവും സാങ്കേതിക വിദ്യയും പരസ്പരം ആശ്രയി ച്ചും സഹായിച്ചും നിൽക്കുന്ന ഇരട്ടകളായി. ശാസ്ത്രത്തിന്റെ കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഉണ്ടായ കുതിപ്പിന് ഏറ്റവും സഹായമായി മാറിയത് അതാണ്. 

യൂറോപ്പിൽ ആധുനിക ശാസ്ത്രം ജന്മമെടുത്ത് കുതിക്കുമ്പോൾ ഇന്ത്യ, കോളനി വാഴ്ചയിലേക്കും അത് സൃഷ്ടിച്ച ദുരന്തങ്ങളിലേക്കും പതി ക്കുകയായിരുന്നു. എന്നാൽ കോളനിതാല്പര്യങ്ങൾക്കനു സൃതമായി ചിന്തിക്കാനും ജോലിചെയ്യാനും സന്നദ്ധത യുള്ള വിദ്യാസമ്പന്നരെ സൃ ഷ്ടിക്കൽ ബ്രിട്ടീഷുകാരുടെ ആവശ്യമായിരുന്നു. മാതൃഭാഷക്ക് പകരം ഇംഗ്ലീഷ് ഭാഷയിൽ ഉള്ള വിദ്യാഭ്യാസമാണ് അതിനൊരു മാർഗ്ഗമായി കണ്ടത്. അറിവ് ഉണ്ടാ ക്കുന്നതിനേക്കാൾ അറിവ് സമ്പാദിക്കൽ മാത്രമായി വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പരിമിതപ്പെട്ടു. അവ പ്രയോ ജനപ്പെടുത്താനായതാകട്ടെ സമൂഹത്തിലെ വരേണ്യവി ഭാഗങ്ങൾക്ക് മാത്രവും. എന്നാൽ കോളനി ആവശ്യ ങ്ങൾക്ക് തന്നെ ശാസ്ത്രഗ വേഷണവും ആവശ്യമായിരുന്നു. അതിനാൽ ശാസ്ത്ര പഠനത്തിനായുള്ള ഉന്നത സ്ഥാപനങ്ങളും ഗവേഷണ കേന്ദ്രങ്ങളും അവർ ആരംഭിച്ചു. എന്നാൽ കോളനിഭരണ ത്തിലെ കേന്ദ്രങ്ങളായ കൽക്കത്ത, മദ്രാസ് തുടങ്ങിയ സ്ഥലങ്ങൾ മാത്രം കേന്ദ്രീകരിച്ചാ യിരുന്നു അവ പ്രവർത്തിച്ചത്. അതിലൂടെ ജഗദീശ് ചന്ദ്രബോസ്, എസ്.എൻ. ബോസ്, പ്രഫുല്ല ചന്ദ്രറായ്, മേഘനാഥ് സാഹ, സി.വി. രാമൻ തുടങ്ങി നിരവധി ശാസ്ത്രപ്രതിഭകളാണ് ഉയർന്നുവന്നത്. ഇവരിൽ ചിലർക്കെങ്കിലും വിദേശത്ത് പോയി പഠനഗവേഷണം നട ത്താൻ അവസരമൊരുങ്ങി. ഇതിൽ സി.വി.രാമൻ മാത്രമാണ് നോബൽ സമ്മാനിത നെങ്കിലും മറ്റുള്ളവരുടെ സം ഭാവനകൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടവയാണ്. 

ഇന്ത്യ സ്വതന്ത്രമായപ്പോൾ രാജ്യപുരോഗതിയിൽ ശാസ്ത്ര സാങ്കേതികവിദ്യകളുടെ പ്രാ ധാന്യം തിരിച്ചറിഞ്ഞ പ്രധാ നമന്ത്രി ജവഹർലാൽ നെഹ്രു ശാസ്ത്രരംഗത്തെ ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളും ഐ ഐ ടി പോലുള്ള സാങ്കേതികഗവേഷണസ്ഥാപനങ്ങളും ആരംഭിക്കുന്നതിൽ മുൻകൈ യെടുത്തു. ഇന്ത്യൻ വ്യവസായിയായിരുന്ന ടാറ്റയുടെ മുൻകൈയിലും ബോംബെ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ ശാസ്ത്രഗവേഷണ സ്ഥാപനങ്ങൾ സ്വാതന്ത്യ്രത്തിന് മുന്നേ തന്നെ ആരംഭിച്ചിരു ന്നു. അന്ന് ശാസ്ത്രത്തിന്റെ പുത്തൻ മേഖലകളായി കരു തപ്പെട്ട ആണവമേഖല, ബഹി രാകാശഗവേഷണം എന്നിവ യൊക്കെ സർക്കാർ മുൻഗണന നല്കി വികസിപ്പിച്ചു. ഇന്ന് ഈ മേഖലകളിൽ ഇന്ത്യ ലോകത്ത് മുൻനിരയിൽ തന്നെയുണ്ട്. എന്നാൽ അടിസ്ഥാന ശാ സ്ത്രരംഗത്ത് വലിയ സംഭാ വനകൾ നല്കാൻ ഇന്ത്യക്കിനിയുമായിട്ടില്ല. 

ഇന്ത്യയുടെയും ലോകത്തിന്റെയും ശാസ്ത്രവളർച്ചയുടെ ഈ ലഘുവിവരണത്തിൽ നിന്ന് ശാസ്ത്ര പുരോഗതിക്ക് അനുകൂലമായ ഘടകങ്ങൾ എന്തെല്ലാമാണെന്ന് പട്ടികപ്പെടുത്താമോ? അതിന്റെയടിസ്ഥാനത്തിൽ തുടക്കത്തിൽ പറഞ്ഞ ചോദ്യങ്ങൾക്കുള്ള മറുപടികളിലേക്കെത്താമോ? ഇന്ത്യ ശാസ്ത്ര രംഗത്ത് കൂടുതൽ മുന്നേറാൻ എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാവണം? അതിന് സഹായകമാണോ സർക്കാരിന്റെ നയ സമീപനങ്ങൾ? ഇന്ത്യയുടെ ശാസ്ത്രരംഗത്തെ കുറിച്ച് വലിയതോതിലുള്ള ചർച്ചക ൾ ശാസ്ത്രജ്ഞൻമാർ തന്നെ ഉയർത്തികൊണ്ട് വരുന്നുണ്ട്. ദേശീയ ശാസ്ത്രദിനം വരുമ്പോൾ ഇക്കാര്യങ്ങൾ കൂടി അന്വേഷിച്ചറിഞ്ഞ് കൂട്ടുകാരുമായി സംവദിക്കാമോ ?


TK Devarajan

ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം


Leave a Reply

Your email address will not be published. Required fields are marked *


വിഷയങ്ങൾ