ട്രിഫിഡ് നെബുല (M20 / NGC 6514)
എഴുത്തും ഫോട്ടോയും : ഡോ. നിജോ വർഗീസ്
ധനു രാശിയിൽ സ്ഥിതിചെയ്യുന്ന വളരെ പ്രത്യേകതകളുള്ള ഒരു ജ്യോതിശാസ്ത്രവസ്തുവാണ് ട്രിഫിഡ് നെബുല. മെസ്സിയർ 20 (M20) അഥവാ NGC 6514 എന്ന പേരിലും ഇത് അറിയപ്പെടുന്നു.
ഭൂമിയിൽ നിന്ന് 5,200 പ്രകാശവർഷം അകലെയായാണ് M20 നിലകൊള്ളുന്നത്. ട്രിഫിഡ് എന്നാൽ മൂന്ന് ഭാഗങ്ങളായി വിഭജിക്കപ്പെട്ടത് എന്നാണർത്ഥം. ദൂരദർശിനിയിലൂടെ നിരീക്ഷിച്ചാൽ മൂന്ന് ഭാഗങ്ങളായി വിഭജിക്കപ്പെട്ടതുപോലെ കാണുന്നതിനാലാണ് ഈ പേര് ലഭിച്ചത്.
മെസ്സിയർ 20 വിവിധതരം ജ്യോതിശാസ്ത്രവസ്തുക്കളുടെ സംയോഗമാണ്.
- ഒരു എമിഷൻ നെബുല (ചുവപ്പ് കലർന്ന പിങ്ക് ഭാഗം),
- ഒരു പ്രതിഫലന നെബുല (നീല ഭാഗം),
- നെബുല മൂന്നായി വിഭജിക്കുന്ന ഒരു ഇരുണ്ട നെബുല (പിങ്ക് മേഖലയിൽ കാണപ്പെടുന്ന ‘വിടവുകൾ’)
- ഒപ്പം ഒരു തുറന്ന താരവ്യൂഹം
ഈ ഘടകങ്ങളെല്ലാം കൂടിച്ചേർന്ന് നമ്മുടെ രാത്രി ആകാശത്തിലെ ഏറ്റവും മനോഹരമായ വസ്തുക്കളിൽ ഒന്ന് സൃഷ്ടിക്കുന്നു. ചെറിയൊരു ദൂരദർശിനിയിലൂടെ നോക്കിയാൽ പോലും വളരെ പ്രത്യേകതകളുള്ള ഒരു ജ്യോതിശാസ്ത്രവസ്തുവാണ് ഇത് എന്നതിനാൽ അമേച്വർ ജ്യോതിശാസ്ത്രജ്ഞർക്ക് ഇത് പ്രിയപ്പെട്ടതാണ്. 6.3 ആണ് ദൃശ്യകാന്തിമാനം (magnitude).
ഡോ. നിജോ വർഗീസ്
ചാലക്കുടി Sacred Heart College ലെ ഫിസിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസരാണ് ഡോ. നിജോ വർഗ്ഗീസ്. ധാരാളം ആകാശക്കാഴ്ച്കൾ പകർത്തിയിട്ടുണ്ട്. വാനനിരീക്ഷണ ക്ലാസുകൾ, അസ്ട്രോ ഫോട്ടോഗ്രാഫി പരിശീലനങ്ങൾ എന്നിവയ്ക്ക് നേതൃത്വം നൽകുന്നു. Academy of Physics Teachers (APT) അംഗമാണ്. ബ്ലാക്ക് ഹോൾ ഫിസിക്‌സ്, ഗ്രാവിറ്റേഷൻ തരംഗങ്ങൾ, ഡാർക്ക് എനർജി മോഡലുകൾ എന്നിവയാണ് താൽപ്പര്യ ഗവേഷണമേഖലകൾ.
Leave a Reply