Ropalidia fasciata
ഫോട്ടോയും എഴുത്തും : ശാലിനി ബിനു
റോപാലിഡിയ ഫാസിയാറ്റ (Ropalidia fasciata) എന്നത് ഒരു തരം കടന്നലാണ് (paper wasp). ഷഡ്പദ വർഗത്തിലെ ഹൈമനോപ്റ്റെറയാണ് ഇതിന്റെ ജീനസ്. പുല്‍ത്തകിടിയില്‍ പൂന്തോട്ടങ്ങളിൽ ഒക്കെ നീണ്ടു നൂല് പോലെ കാണുന്ന ഇവയുടെ കൂടുകള്‍ക്ക് ഇളം തവിട്ട് നിറമാണ്. ഈ പ്രാകൃത സാമൂഹിക കടന്നലുകളുടെ പ്രത്യേകത, അവ മറ്റ് സാമൂഹിക പ്രാണികളുടെ ഇനങ്ങളിൽ കാണപ്പെടുന്ന കർശനമായ ഒറ്റ രാജ്ഞി സ്ത്രീ മേല്‍ക്കോയ്മയെന്ന (Matrilineal single-queen) സോഷ്യൽ ഘടനയിൽ ഉള്ളവരല്ല എന്നതാണ്. പകരം, കോളനികൾ സ്ഥാപിക്കുന്നത് നിരവധി പെണ്‍കടന്നലുകൾ തമ്മിലുള്ള പരസ്പര ബന്ധവും സഹകരണവും ഒക്കെ ചേര്‍ന്നാണ. വ്യത്യസ്തമാണ് ഇവരുടെ രീതികള്‍. കൂടിന്റെ സമീപത്ത് മാത്രമാണ് ഇവരുടെ പ്രതിരോധ സ്വഭാവം. അകലെയാണെങ്കിൽ ഉപദ്രവിക്കുന്ന ശീലമില്ല. മറ്റൊന്ന് കൂടിന്റെ വരണ്ട സ്വഭാവം നിലനിർത്താൻ മറ്റ് ഷഡ്പദങ്ങൾ ചെയ്യുന്ന പോലെ ഈര്‍പ്പം വലിച്ചെടുത്ത് പുറത്ത് കളയും (bubble-blowing). കൂടാതെ അവ കൂട്ടിലെ അറകളില്‍ നിക്ഷേപിച്ച മുട്ടകള്‍ വിരിഞ്ഞു വരുന്ന കുഞ്ഞുങ്ങൾക്ക് ആവശ്യമുള്ള ആഹാരവും കരുതും.
ശാലിനി ബിനു
തുമ്പികൾ, തേനീച്ചകൾ , ചിത്രശലഭങ്ങൾ തുടങ്ങി കുഞ്ഞു ജീവികളുടെ ഫോട്ടോഗ്രാഫറാണ് ശാലിനി ബിനു. വീട്ടുമുറ്റത്തെ ജീവലോകത്തെ, പരിചിതമായ ജീവികളുടെ ഒട്ടും പരിചിതമല്ലാത്ത സന്ദർഭങ്ങൾ മാക്രോ ഫോട്ടോഗ്രഫിയിലൂടെ ശാലിനി ബിനു ഒപ്പിയെടുക്കുന്നു. കേരള വനംവകുപ്പിന്റെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. യാത്രികയും സംരംഭകയുമാണ്.
Leave a Reply