ചാരത്തലയൻ പാറ്റാപിടിയൻ – Grey- headed Canary Flycatcher
ശാസ്ത്രീയ നാമം : Culicicapa ceylonensis
പാറ്റാപിടിയൻ കുടുംബത്തിൽപ്പെട്ട ഈ പക്ഷി ഇന്ത്യ ഒട്ടാകെ കാണപ്പെടുന്നു. ആൺ പെൺ പക്ഷികൾ രൂപത്തിൽ സദൃശ്യരാണ്. ഈ പക്ഷിയുടെ തല, കഴുത്ത്, മാറിടം എന്നിവ ചാര നിറത്തിലും വയർ ഭാഗം കടും മഞ്ഞ നിറത്തിലും പുറം ഭാഗം പച്ച കലർന്ന മഞ്ഞ നിറത്തിലും ആണ്. സദാ സമയവും ചലിച്ചു കൊണ്ടിരിക്കുന്ന ഈ പക്ഷിയെ സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 2500 മീറ്റർ വരെ ഉയരമുള്ള മലനിരകളിലെ വനപ്രദേശങ്ങളിൽ ആണ് സാധരണയായി കണ്ടു വരുന്നത്. മറ്റു പാറ്റാപിടിയന്മാരെ പോലെ ചെറു പ്രാണികളും പുഴുക്കളും വണ്ടുകളും ആണ് ഇവയുടെയും ആഹാരം. ഏപ്രിൽ മുതൽ ജൂൺ വരെ ഉള്ള സമയമാണ് ചാരത്തലയൻ പാറ്റാപിടിയന്റെ പ്രജനന കാലഘട്ടം.
സന്തോഷ് കുമാർ ജി
മെഡിക്കൽ ഇമേജിംഗ് ടെക്നോളജിസ്റ്റായ സന്തോഷ് ഒരു പക്ഷി നിരീക്ഷകനും വന്യജീവി ഫോട്ടോഗ്രാഫറും കൂടി ആണ്.
പ്രത്യേകിച്ച് പക്ഷികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. പ്രകൃതിയോടുള്ള ആത്മാർത്ഥമായ സ്നേഹം ഒരു വന്യജീവി ഫോട്ടോഗ്രാഫറിലേക്ക് നയിച്ചു. ഇന്ദുചൂഡൻ എഴുതിയ ‘കേരളത്തിലെ പക്ഷികൾ’ എന്ന തൻ്റെ ആദ്യത്തെ വന്യജീവി പുസ്തകം ലഭിച്ചതിന് ശേഷമാണ് പക്ഷികളോടുള്ള അദ്ദേഹത്തിൻ്റെ അഭിനിവേശം ഉടലെടുത്തത്. പ്രകൃതിയിൽ താൻ കാണുന്ന മനോഹരമായ കാര്യങ്ങളും നിമിഷങ്ങളും പകർത്താനുള്ള ഒരു മാർഗമായി അദ്ദേഹം ഫോട്ടോഗ്രാഫി ഉപയോഗിക്കുന്നു.
Leave a Reply