LUCA @ School

Innovate, Educate, Inspire

മുഖചിത്രം – പാക്കറ്റ് 5

അമേരിക്കൻ മധ്യരേഖാവാസിയായതും ഇപ്പോൾ ലോകം മുഴുവൻ കണ്ടുവരുന്നതുമായ ഒരു കുറ്റിച്ചെടിയാണ് ചെമ്മുള്ളി. (ശാസ്ത്രീയനാമം: Asclepias curassavica). സുന്ദരമായ പൂക്കളുണ്ടാകുന്ന ഈ ചെടിയുടെ ഇലകളിൽ നീലക്കടുവ, എരിക്കുതപ്പി, വരയൻ കടുവ എന്നീ ശലഭങ്ങൾ മുട്ടയിട്ട് വളരാറുണ്ട്. ഒരു മീറ്ററോളം ഉയരം വയ്ക്കുന്ന ബഹുവർഷിയായ ഒരു കുറ്റിച്ചെടിയാണിത്. തണ്ടുപൊട്ടിക്കുമ്പോൾ ഊറിവരുന്ന വിഷമയമുള്ള കറ കണ്ണിനു കേടുവരുത്താൻ ഇടയുണ്ട്. അപ്പൂപ്പന്താടി പോലെ പറക്കുന്ന വിത്തുകളാണ് ഈ ചെടിയുടേത്. ഒരു അലങ്കാരച്ചെടിയായി ഉദ്യാനങ്ങളിൽ നട്ടുപിടിപ്പിക്കാറുണ്ട്.


എൻ.ഐ.ടി. സൂറത്ത്കൽ കർണ്ണാടകയിൽ തെർമൽ എഞ്ചിനിയറിംഗിൽ എം.ടെക് വിദ്യാർത്ഥിയാണ് അനുരാഗ്. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ സ്വദേശി. മൊബൈൽഫോട്ടോഗ്രഫിയിൽ പ്രത്യേക താത്പര്യം. സ്പേസ് സയൻസ്, അസ്ട്രോ ഫോട്ടോഗ്രഫി എന്നി വിഷയങ്ങളിൽ ശാസ്ത്രക്ലാസുകൾ എടുക്കാറുണ്ട്. ലൂക്കയിലടക്കം വിവിധ പ്രസിദ്ധീകരണങ്ങളിൽ ശാസ്ത്രലേഖനങ്ങൾ എഴുതാറുണ്ട്.


പങ്കെടുക്കാം

Leave a Reply

Your email address will not be published. Required fields are marked *


വിഷയങ്ങൾ