ലൂക്ക ഒരു പുതിയ ഉദ്യമത്തിന് തുടക്കമിടുകയാണ്. ഏറെക്കാലമായി കുറച്ചുപേരുടെ മനസ്സിലുള്ള ഒരു ആശയമായിരുന്നു കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒരു ഓൺലൈൻ പ്രസിദ്ധീകരണം ആരംഭിക്കുക എന്നത്. ഒടുവിൽ ഈ ജൂണിൽ അങ്ങനെ ഒന്ന് ആരംഭിക്കുകയാണ്.
കേരളത്തിലെ എല്ലാ സയൻസ് അധ്യാപകരും അതിനോട് സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ വിവിധ സർവ്വകലാശാലകളിലെയും ഗവേഷണ സ്ഥാപനങ്ങളിലെയും ശാസ്ത്രജ്ഞരടക്കം നിരവധി പേർ ഇക്കാര്യത്തിൽ സഹായിക്കാം എന്ന് ഏറ്റിട്ടുണ്ട്. മാസത്തിൽ രണ്ട് വീതം 24 ലക്കങ്ങൾ ഒരു വർഷം പ്രസിദ്ധീകരിക്കും ഓരോന്നിലും ശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന ആശയങ്ങളെ വിശദമാക്കുന്ന ലേഖനങ്ങൾ, തുടർ ചർച്ചകൾ, സംവാദങ്ങൾ, ഫിലിം / വിഡിയോ / പുസ്തകപരിചയങ്ങൾ തുടങ്ങിയ വിഭവങ്ങൾ ഉണ്ടായിരിക്കും. ക്രിയേറ്റീവ് കോമൺസ് ലൈസൻസ് പദ്ധതി പ്രകാരം ആയിരിക്കും ഇത് ലേഖനങ്ങൾ പ്രസിദ്ധീകരിക്കുക. ഇതിന് ഏതെങ്കിലും തരത്തിലുള്ള വരിസംഖ്യ അടക്കേണ്ട ആവശ്യമില്ല. ലേഖകരും എഡിറ്റർമാരും സന്നദ്ധ സേവനം എന്ന നിലയിലാണ് ഈ പ്രവർത്തനത്തിൽ പങ്കാളികളാവുക. ഇതുവഴി കേരളത്തിലെ അധ്യാപകരുടെ ഒരു നെറ്റ്‌വർക്ക് ഉണ്ടാകണമെന്നും ശില്പശാലകൾ, സംവാദങ്ങൾ, പരിശീലന പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കണമെന്നും ആഗ്രഹിക്കുന്നു. അതുവഴി വിദ്യാഭ്യാസ നിലവാരത്തെ ഉയർത്താനും കാലിക പ്രസക്തമാക്കാനും കഴിയണമെന്നാണ് ഞങ്ങളുടെ സ്വപ്നം നമുക്കെല്ലാവർക്കും തോളോട് ചേർന്ന് അതിനായി പരിശ്രമിക്കാം.