Category: ശില്പശാല
-
നിർമിതബുദ്ധിയും സ്കൂൾ വിദ്യാഭ്യാസവും – TALK
നവസാങ്കേതികവിദ്യകളും നിർമിതബുദ്ധിയും സ്കൂൾ കരിക്കുലത്തിൽ ഉൾചേർക്കുമ്പോൾ പരിഗണിക്കേണ്ട ചില ആശങ്കകൾ, നിർദേശങ്ങൾ തുടങ്ങിയവ LUCA @ School ൽ ചർച്ച ചെയ്യുന്നു. 2024 ആഗസ്റ്റ് 13 ന് രാത്രി 7.30 ന് ഗീഗിൾ മീറ്റിൽ നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ലവർ രജിസ്റ്റർ ചെയ്യുക. ഗൂഗിൾ മീറ്റ് ഇമെയിൽ / വാട്സാപ്പ് മുഖേന അയച്ചുതരുന്നതാണ്.
-
സ്കൂൾ സയൻസ് ലാബുകളിലെ സുരക്ഷ – ഓൺലൈൻ ശില്പശാല
ലൂക്ക @ സ്കൂളിന്റെ പാക്കറ്റ് 2- ഓൺലൈൻ ശില്പശാല 2024 ജൂലൈ 15 തിങ്കളാഴ്ച്ച രാത്രി 7.30 ന് ഗൂഗിൾ മീറ്റിൽ നടക്കും. സ്കൂൾ ലാബ് പരിപാലനം , സുരക്ഷ (good laboratory practices GLP) എന്ന വിഷയത്തിൽ കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല ശാസ്ത്ര സമൂഹകേന്ദ്രത്തിലെ ഡയറക്ടർ ഡോ. പി ഷൈജു അവതരണം നടത്തും. പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുമല്ലോ. ലിങ്ക് നിങ്ങളുടെ വാട്സാപ്പ് / ഇ-മെയിലിലേക്ക് അയച്ചു തരുന്നതാണ്.
-
hhmi – Bio Interactive – WorkShop
ലൂക്ക @ സ്കൂൾ ഓൺലൈൻ ശില്പശാലകൾക്ക് തുടക്കമിടുകയാണ്. ഹൈസ്കൂൾ തലത്തിലുള്ള ജീവശാസ്ത്രപഠനത്തിന് hhmi – bio interactive എങ്ങനെ ഉപയോഗിക്കാം ? എന്ന വിഷയത്തിൽ ജർമ്മനിയിലെ Max Planck Institute of Evolutionary Biology യിൽ ഗവേഷക വിദ്യാർത്ഥിയായ നവീൻ പ്രസാദ് അലക്സ് പരിശീലനം നൽകുന്നു. വീഡിയോ കാണാം ലേഖനം വായിക്കാം